കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള വാക്സിൻ

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകൾക്ക് കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധക്കെതിരെയുള്ള വാക്സിൻ. ശാംലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് സംഭവം. മൂന്ന് സ്ത്രീകൾക്കാണ് കോവിഡ് വാക്സിന് പകരം പേവിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാർമസിസ്റ്റിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം ചീഫ് മെഡിക്കൽ ഓഫിസർക്ക് നൽകിയതായും മജിസ്‌ട്രേറ്റ് അറിയിച്ചു.