മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം

നാഗ്പുർ: മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുർ വാഡിയിലുള്ള ആശുപത്രിയിൽ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയിൽനിന്നാണ് തീപിടർന്നത്.
തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വൻദുരന്തം ഒഴിവാക്കി. ആശുപത്രിയിൽനിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുംബൈയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തത്തിൽ 10 ജീവൻ പൊലിഞ്ഞിരുന്നു.