മുല്ലപ്പെരിയാർ കേസ്: തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി


മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്‌നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്റ്റിസ് എ. എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. വിവരങ്ങൾ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരും. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം മേൽനോട്ട സമിതി തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കാനും മേൽനോട്ട സമിതിയോട് കോടതി നിർദേശിച്ചു. ഏപ്രിൽ 22 ന് കേസ് വീണ്ടും പരിഗണിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed