തെരഞ്ഞെടുപ്പ് പ്രചരണം: കാറിനേക്കാള്‍ ലാഭം ഹെലികോപ്ടറെന്ന് എം.ടി രമേശ്


 

കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ടാക്സി വിളിച്ച് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുന്നതിനേക്കാൾ ലാഭം ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു പോകുന്നതാണെന്നായിരുന്നു എം.ടി രമേശിന്‍റെ പരാമര്‍ശം. കേന്ദ്രം അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ പലകോണില്‍ നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിന്‍റെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed