സർദാർ പട്ടേൽ സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്‌റ്റേഡിയം


അഹമദാബാദ്: അഹമദാബാദിലെ സർദാർ പട്ടേൽ േസ്റ്റഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നറിയപ്പെടും. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നും അറിയപ്പെട്ടിരുന്ന ഈ േസ്റ്റഡിയം അടുത്തിടെ നവീകരിച്ചിരുന്നു. നവീകരിച്ച േസ്റ്റഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപി രാംനാഥ് കോവിന്ദാണ് സ്‌റ്റേഡിയത്തിന് പുതിയ പേര് നൽകിയത്. 

ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്തു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് നിലവിൽ ഉദ്ഘാടനം ചെയ്ത േസ്റ്റഡിയമെന്ന് രാംനാഥ് കോവിന്ദ് ഉദ്ഘാടനവേളയിൽ പറഞ്ഞു. േസ്റ്റഡിയത്തിനൊപ്പം സ്‌പോർട്ട് കോംപ്ലക്‌സും പണി കഴിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അഹമ്മദാബാദ് ഇനി മുതൽ ‘സ്‌പോർട്ട് സിറ്റി ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

1,32,000 പേർക്ക് ഇരിക്കാവുന്ന േസ്റ്റഡിയാണ് നിർമിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed