എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ‍ക്ക് തെരഞ്ഞെടുപ്പിൽ‍ മത്സരിക്കാനാകില്ല


എറണാകുളം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ‍ക്ക് ഇനി തെരഞ്ഞെടുപ്പിൽ‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിർ‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

നിലവിൽ‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ‍ക്ക് തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകൾ‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹർ‍ജിയിലെ ആവശ്യം. ഇതേ തുടർ‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ‍ പല രാഷ്ട്രീയ പാർ‍ട്ടികൾ‍ക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അധ്യാപകർ‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂൾ‍ അധ്യാപകർ‍ക്ക് ഇനി തെരഞ്ഞെടുപ്പിൽ‍ മത്സരിക്കണമെങ്കിൽ‍ ജോലി രാജിവയ്‌ക്കേണ്ടിവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed