സംവിധായകൻ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ: തമിഴ് സൂപ്പർ സംവിധായകൻ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്. യെന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ് എഗ്മോർ കോടതിയിൽ പരാതി നൽകിയിരുന്നത്. തന്‍റെ കഥയായ ജിഗൂബയാണ് ശങ്കർ യെന്തിരനാക്കിയതെന്നാണ് അറൂർ പരാതിയിൽ പറയുന്നത്.
അറൂർ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും കേസിൽ പത്തുവർഷമായിട്ടും ശങ്കർ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2010ലാണ് യെന്തിരൻ ആദ്യഭാഗം ഇറങ്ങിയത്. സൂപ്പർ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.