ഡൽഹി സർവകലാശാല നാളെ തുറക്കും

ന്യൂഡൽഹി: ഡൽഹി സർവകലാശാല ഫെബ്രുവരി ഒന്നു മുതൽ തുറക്കും. അവസാന വർഷ വിദ്യാർഥികളോട് മാത്രമാണ് കോളജുകളിൽ മടങ്ങിയെത്താന്‍ നിർദേശിച്ചിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളും ഡിയു സർവകലാശാല അഫിലിയേഷനുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാരും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
വിവിധ ബാച്ചുകളായാണ് വിദ്യാർത്ഥികളെ തിരികെയെത്തിക്കുക. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ മാർച്ചിലാണ് ഡൽഹി സർവകലാശാല അടച്ചത്.