യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം


കാസർഗോഡ്: യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം. കാസർ‍ഗോഡ് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയർ‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ‍, പി.കെ കുഞ്ഞാലിക്കുട്ടി എംപി, പി.ജെ ജോസഫ് എം.എൽ‍.എ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയവരും കേരള യാത്രയുടെ ഭാഗമാകും. കുന്പള നഗരമധ്യത്തിൽ‍ വച്ചാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

You might also like

Most Viewed