പ്രധാനമന്ത്രി കൊവിഡ് വാക്സിൻ സ്വീകരിക്കും; മുഖ്യമന്ത്രിമാരും രണ്ടാം ഘട്ട പട്ടികയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ആദ്യ ഘട്ട കൊവിഡ് പ്രതിരോധ വാക്സിനേഷൻ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവർത്തകരടക്കമുള്ള കൊവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്.
