ഡോളര്‍ കടത്ത് കേസ്; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാന്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.
അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ അറിയിച്ചു. അതിനാല്‍ ആരോപണങ്ങളുടെ വസ്തുത മനസിലാക്കാന്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വിശദീകരിച്ചു.
