രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: 24 മണിക്കൂറിനിടെ 18139 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,13,417 ആയി. മരണസംഖ്യ 1,50,570 ആയി ഉയർന്നു. 24 മണിക്കൂറിനിടെ, 20,539 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 1,00,37,398 ആയി ഉയർന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്.