കോവിഡ് വാക്സിനേഷന്‍: ഡ്രൈ റണ്‍ വിജയകരമെന്ന് കേന്ദ്ര സർക്കാർ


 

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ കോവിഡ് 19 വാക്സിനേഷനുള്ള ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗർ, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ, അസമിലെ സോണിത്പുർ, നൽബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്. കോവിഡ് 19 വാക്സിനേഷൻ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഡിസംബർ 28, 29 തീയതികളിൽ ഡ്രൈ റൺ നടത്തിയത്.
കോവിൻ ആപ്ലിക്കേഷനിൽ സൗകര്യങ്ങൾ ഒരുക്കലും ഉപയോക്താക്കളെ കണ്ടെത്തലും, സെഷൻ സൈറ്റ് സൃഷ്ടിക്കൽ, സൈറ്റുകളുടെ മാപ്പിംഗ്, ആരോഗ്യ പരിപാലന ജീവനക്കാരുടെ (എച്ച്സിഡബ്ല്യു) വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്സിനുകൾ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെട്ടിരുന്നു.

You might also like

  • Straight Forward

Most Viewed