തെലുങ്കാന ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലുങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പരിശോധന നടത്തിയത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.