സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് വിയ്യൂർ വനിതാ ജയിലിൽ

വിയ്യൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എറണാകുളത്തു നിന്നും വിയ്യൂരിലെ വനിതാ ജയിലിലെത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.
എൻഐഎ കേസിലെ പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് പാർപ്പിക്കുന്നതെങ്കിലും അവിടെ വനിത സെൽ ഇല്ലാത്തതിനാലാണ് സ്വപ്നയെ ജില്ല വനിതാജയിലിൽ പാർപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളെല്ലാം ഹൈടെക് ജയിലിലാണുള്ളത്.