ബംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ ഫ്ളാറ്റിൽ റെയ്ഡ്


ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ളാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. രാഗിണിയുടെ സുഹൃത്തും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകാന്‍ രാഗിണി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം ലഭിച്ചത്. നടി സഞ്ജന ഗല്‍റാണിയോടും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെയാണ് രാഗിണിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. ലഹരി മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്ന് രാഗിണി ട്വിറ്ററില്‍ കുറിച്ചു. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമ മേഖലയിലെ നിരവധി പേര്‍ കുടുങ്ങുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed