സൽമാൻ രാജാവ് വിശ്രമത്തിനായി നിയോമിയിലെത്തി

റിയാദ്: പിത്താശയ വീക്കത്തെ തുടർന്നു കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്കു വിധേയനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിശ്രമത്തിനായി തിരഞ്ഞെടുത്തത് സൗദി അറേബ്യ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന സ്വപ്‌ന നഗരമായ നിയോം.
പിത്താശയ ശാസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് സൗദി രാജാവ് വിശ്രമത്തിനായി കൊട്ടാരത്തിലെത്തിയിരിക്കുന്നത്.
സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിയോം നഗരത്തിന്റെ പ്രവര്‍ത്തനം നടന്നു വരുന്നതേയുള്ളൂ.
500 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന നിയോം നഗരത്തിന്റെ വര്‍ഷമാദ്യം നടന്ന ഒരു അനിശ്ചിത സംഭവം മൂലം തടസ്സം നേരിട്ടിരുന്നു. നിയോം നഗരം വികസിപ്പിക്കുന്നതിനായി സൗദിയിലെ ഒരു ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വ്യക്തി സര്‍ക്കാരിന് സ്ഥലം നല്‍കാന്‍ വിസമ്മതിച്ചിച്ചിരുന്നു. ഇദ്ദേഹം പിന്നീട് വെടിയേറ്റു മരിക്കുകയായിരുന്നു.