ഐപിഎൽ ഒത്തുകളിക്കേസ്; ശ്രീശാന്തിനെതിരെ പൊലീസിന്റെ 38 വാദങ്ങൾ

ന്യൂഡൽഹി: ഐപിഎൽ ഒത്തുകളി കേസിൽ എസ്. ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ വിട്ടയച്ച കോടതി വിധി ചോദ്യം ചെയ്തു ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഡൽഹി പൊലീസ് ഉന്നയിക്കുന്നതു 38 വാദങ്ങൾ.
∙ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമ (മകോക്ക) പ്രകാരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്കു മേൽ കേസെടുക്കാം. ശ്രീശാന്തും മറ്റ് 35 പേരും സംഘടിത ഗൂഢാലോചനയുടെ ഭാഗമായി.
∙ ഡൽഹിക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവർ നിയന്ത്രിച്ച റാക്കറ്റ് ഐപിഎല്ലിൽ വൻതോതിൽ ക്രമക്കേട് നടത്തി.
∙ ഒത്തുകളിയുടെ പ്രതിഫലമായി കള്ളപ്പണം വ്യാപകമായി രാജ്യത്തേക്ക് ഒഴുകി. ഇന്ത്യയുടെ സമ്പദ്ഘടനയെ തകിടം മറിക്കും വിധം ശക്തമാണു കള്ളപ്പണത്തിന്റെ സ്വാധീനം.
∙ ഇവർ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിൽ പട്യാല ഹൗസ് കോടതി പരാജയപ്പെട്ടു.
∙ വാതുവയ്പും ഒത്തുകളിയും മകോക്ക ചുമത്താൻ പ്രാപ്തമായ കുറ്റങ്ങളല്ല എന്ന കോടതിയുടെ നിരീക്ഷണം തെറ്റാണ്.