പ്രാർത്ഥനയോടെ 'പിശാചിന്റെ കുഞ്ഞ്'


സമപ്രായക്കാരായ മറ്റു കുട്ടികളെപ്പോലെയല്ല മുഹമ്മദ്‌ കലീം. അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത് 8 കിലോ വീതം തൂക്കമുള്ള കൈകളും 13 ഇഞ്ച്‌ നീളമുള്ള വിരലുകളുമാണ്. അതുകൊണ്ടുതന്നെ ഗ്രാമവാസികൾ അവനെ വിളിക്കുന്നത്‌ ഇതാണ്: പിശാചിന്റെ കുഞ്ഞ്! ഇത് തന്നെ കലീമിന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുന്നു. ഝാർഖണ്ഡിലാണ് സംഭവം.

അപൂർവമായ ഈ രോഗം കാരണം കലീം സ്കൂളിൽ പോകാറില്ല. ഭീമമായ കൈകൾ അവനെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നുമില്ല. കൈകൾ ഭീമമായി വളരാൻ തുടങ്ങിയപ്പോൾ ഗ്രാമം മുഴുവൻ കരുതുന്നത് അവൻ ശാപം കിട്ടിയവനനാണെന്നാണ്. പലരും അവനെ ശാരീരികോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

1500 രൂപ മാസവരുമാനക്കാരായ മാതാപിതാക്കൾക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവന്റെ കഥ ലോകമറിഞ്ഞപ്പോൾ സഹായഹസ്തങ്ങൾ നീണ്ടു. ഇതാണ് ഒടുവിൽ കലീമിനെ ഡോ. രാജ് സഭാപതി എന്ന ഡോക്ടറുടെ അടുത്തെത്തിക്കുന്നത്. ശസ്തക്രിയയ്ക്ക് ശേഷം സാധാരണ കുട്ടികളെപ്പോലെ കലീം ആയിത്തീരണേ എന്നാണ് പാവം മാതാപിതാക്കളുടെ പ്രാർത്ഥന. സാമൂഹ്യമാധ്യമങ്ങളിൽ കലീമിനായി പ്രവർത്തിച്ചവരും പ്രാർഥനയോടെ അവർക്കൊപ്പമുണ്ട്.

1

You might also like

  • Straight Forward

Most Viewed