കുട്ടി നേതാവായി നിവിൻ പോളി

ഉടൻ ആരംഭിക്കുന്ന സിദ്ധാർത്ഥ് ശിവ ചിത്രത്തിൽ കലാലയ രാഷ്ടീയ നേതാവായിട്ടാണ് നിവിൻ പോളിയുടെ വരവ്. പ്രമുഖ യുവജനകക്ഷിയുടെ അമരക്കാരനായി നിവിൻ കസറും എന്നാണ് ചിത്രീകരണം തുടങ്ങും മുൻപേ അണിയറക്കാരുടെ അവകാശവാദം. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്ന കഥാപാത്രമാണ് ഇതെന്നാണ് പറയുന്നത്.
ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളതെങ്കിലും അവർ ആരൊക്കെയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് 26 ന് ആരംഭിക്കും. ഒറ്റ ഷെഡ്യൂളിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് പ്ലാൻ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിക്കുന്ന ചിത്രമാണിത്.