ഇരുണ്ട ജയിൽ പൂട്ടുന്നു


ഗ്വാണ്ടനാമോ തടവറ പൂട്ടാൻ അമേരിക്ക തയ്യാറെടുക്കുന്നു. പ്രസി‌ഡന്റ് ബറാക് ഒബാമയാണ് കുപ്രസിദ്ധമായ ജയിൽ അടച്ചുപൂട്ടാൻ നേതൃത്വം നൽകുന്നത്. ഭീകരമുദ്ര ചാർത്തി പിടികൂടിയ മുസ്ലിങ്ങളെ പാർപ്പിക്കാൻ നിർമ്മിച്ചതാണ് ക്യൂബയിലെ ഈ യു.എസ് തടങ്കൽ പാളയം. ക്യൂബയുമായി അരനൂറ്റാണ്ടിനുശേഷം അമേരിക്ക നയതന്ത്രബന്ധം പുനഃസ്ഥാപിച്ചപ്പോൾ പ്രധാന വിഷയങ്ങളിലൊന്ന് ഗ്വാണ്ടനാമോ ആയിരുന്നു.

അനധികൃതമായി അമേരിക്ക കൈയടക്കിയ പ്രദേശത്തെ തടവറ പൂട്ടണമെന്നാണ് ക്യൂബയുടെ ആവശ്യം. എന്നാൽ, യു.എസ് കോൺഗ്രസിൽ ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുണ്ട്. ഇത് മറികടന്ന് ഗ്വാണ്ടനാമോ ജയിൽ അടച്ചുപൂട്ടിയാൽ അത് ക്യൂബ-അമേരിക്ക ബന്ധത്തിലെ നാഴികക്കല്ലാകും.

You might also like

  • Straight Forward

Most Viewed