മധ്യപ്രദേശിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; അഞ്ച് മരണം
ഷഹ്ദോൾ: മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ മണ്ണിടിച്ചിലിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ഷഹ്ദോൾ പോലീസ് കൺട്രോൾ റൂം വക്താവ് സുഹൈൽ ഖാൻ പറഞ്ഞു.
ഷഹ്ദോളിലെ ചുണ്ണാമ്പ് ക്വാറിയിലാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലും പ്രവേശിപ്പിച്ചു.

