ജീവനക്കാര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടിലെ നോക്കിയ പ്ലാന്‍റ് പൂട്ടി

ചെന്നൈ; ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നോക്കിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്‍റ് പൂട്ടി. ഏകദേശം 43 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ് കുറച്ച് ആഴ്ചകളായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രസ്താവനയിൽ അധികൃതര്‍ വ്യക്തമാക്കി.
കുറച്ചു ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഡൽഹിയിലെ ഒപ്പോ മൊബൈല്‍ കമ്പനിയും പ്രവര്‍ത്തനം പുനഃരാരംഭിച്ചു.