വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി


തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മേത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 1986 ബാച്ച് ഐ.എ.എസ് കാരനാണ് ഡോ. വിശ്വാസ് മേത്ത. അദ്ദേഹത്തിന് അടുത്ത വർ‍ഷം ഫെബ്രുവരി 19വരെ സർവ്‍വീസുണ്ട്. 

You might also like

  • Straight Forward

Most Viewed