കാസർഗോട്ട് കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു


കാസർഗോഡ്: കിണറ്റിൽ വീണ പശുവിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. കാസർഗോഡ് ധർമ്മത്തടുക്ക സ്വദേശികളായ നാരായണൻ (45), ശങ്കർ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാൻ നാരായണൻ കിണറ്റിലേക്ക് ഇറങ്ങിയത്. ഇതോടെ രണ്ടു പേരും കിണറിനുള്ളിൽ കുടുങ്ങി. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരിച്ചു.

You might also like

  • Straight Forward

Most Viewed