24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 5,242 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,029 ആയി. ആകെ രോഗബാധിതരുടെ എണ്ണം 9,6169 ആണ്. 3,6823 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ 33,053 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,198 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തിൽ 11,379 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 659 പേരാണ് ഇവിടെ മരിച്ചത്. പശ്ചിമബംഗളിൽ രോഗം സ്ഥിരീകരിച്ചത് 2,677 പേർക്കാണ്. ഇവിടെ 238 പേരാണ് മരിച്ചത്.