രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്  സ്ഥിരീകരിച്ചതെന്ന് ഡൽഹി സർക്കാർ. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. 1000 ത്തിലധികം പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കാൻസർ സെൻറെറിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്.  

അതേ സമയം കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പോലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ രാജ്യത്തിന് വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8000 കടന്നു. മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിക്കുകയും 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി  കണക്കുകൾ വ്യക്തമാക്കുന്നു. 

You might also like

  • Straight Forward

Most Viewed