കോവിഡിനെ മറികടക്കാൻ ശക്തി നൽകട്ടെ; ഈസ്റ്റർ ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈസ്റ്റർ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഈസ്റ്റർ ആശംസകൾ അറിയിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഈസ്റ്റർ കാലം ശക്തി നൽകട്ടെയെന്നും അദ്ദേഹം കുറിച്ചു. യേശു ക്രിസ്തുവിന്‍റെ വിലയേറിയ ചിന്തകൾ, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവർക്കും ഒരു ഓർമപ്പെടുത്തലാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.