ലോക്ക് ഡൗൺ നീട്ടൽ; മൂന്ന് സോണുകളായി തിരിച്ച് നടപ്പിലാക്കും


ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയിരിക്കുകയാണ് കേന്ദ്രം. മാർച്ച് 25ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോകോൺഫറൻസിൽ ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനം അറിയിച്ചത്.സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും നിർദേശിച്ചു. ലോക്ക് ഡൗൺ ഒരുതരത്തിൽ സാന്പത്തിക വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ചില മേഖലകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇതിനിടെ കൊവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കനാണ് കേന്ദ്രസർ‍ക്കാർ‍ നീക്കം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മേഖലകളായി തിരിക്കാനാണ് തീരുമാനം.

റെൺ സോൺ: കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കുക. ഹോട്ട് സ്പോട്ടായ പ്രദേശങ്ങളാണിവ.

ഓറഞ്ച് സോൺ: കൊവിഡ് 19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ നിലവിൽ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. നിയന്ത്രിതമായി പൊതുഗതാഗതം, കൃഷി തുടങ്ങിയവ ഇവിടങ്ങളിൽ അനുവദിക്കും.

ഗ്രീൻ സോൺ: കൊവിഡ് 19 ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങൾ ഗ്രീൻ സോണായിരിക്കും. ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാൽ സാമൂഹിക അകലം നിർബന്ധമായിരിക്കും.

സംസ്ഥാനങ്ങളെ ഇതനുസരിച്ച് തരംതിരിക്കും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ സാന്പത്തിക മേഖലയിൽ രാജ്യം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയിലെ പ്രധാന നഗരമായ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപിക്കുകയാണ്.

 

You might also like

  • Straight Forward

Most Viewed