കൊവിഡ്: ധാരാവിയിൽ നാലാം മരണം; രോഗബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. ഇതോടെ ഇവിടെ മാത്രം നാലുപേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. മഹാരാഷ്ട്രയിലെ വർദ്ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആയിരം കടന്നു.
നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ എ.പി.എം.സി മാർക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി. ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതൽ ദുസഹമായി. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെൻട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്.