രാജ്യത്ത് കൊറോണ മരണം 17 ആയി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 724 ആയെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടെ, രാജസ്ഥാനിലും ബിഹാറിലും ഇന്ന് രണ്ടു പേർക്ക് വീതം വൈറസ് ബാധ സ്ഥരീകരിച്ചു. തെലങ്കാനയിൽ ഒരാൾക്കും വൈറസ് ബാധ സ്ഥരീകരിച്ചിട്ടുണ്ട്.