മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ്; എൺപത് കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി


ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയ മന്ത്രി രാജ്യത്ത് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് പറഞ്ഞു. ഇതിന് പുറമെ കരാർ തൊഴിലാളികൾക്ക് വേതനം നൽകുമെന്നും മന്ത്രി പറഞ്ഞു. കൈകൾ ശുചിയാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ തലത്തിൽ കൊവിഡ് ഹെൽപ്‌ലൈൻ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Straight Forward

Most Viewed