ഒമര്‍ അബ്ദുള്ളയ്ക്കും മെഹ്ബൂബ മഫ്തിക്കുമെതിരെ കരിനിയമം


ശ്രീനഗര്‍: കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകാഷ്മീർ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. ഇവരെ കരുതൽ തടങ്കലിൽനിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒമറിനും മെഹ്ബൂബയ്ക്കും എതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്.

വിചാരണ കൂടാതെ ആരെയും മൂന്ന് മാസംവരെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ഒമര്‍ അബ്ദുള്ളയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍തന്നെ ഈ നിയമം ചുമത്തിയിരുന്നു ജമ്മുകാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നാൽപ്പത്തിയൊൻപതുകാരനായ ഒമറിനേയും അറുപതുകാരിയായ മെഹബൂബയേയും 2019 ഓ ഗസ്റ്റ് അഞ്ചിന് സർക്കാർ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ബുധനാഴ്ച സജാദ് ലോൺ, വാഹീദ് പാര എന്നിവരെ വീട്ടുതടങ്കലിൽനിന്നും വിട്ടയച്ചിരുന്നു. രണ്ടു പേരെയും എംഎൽഎ ഹോസ്റ്റലിലാണ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്നത്.

You might also like

Most Viewed