ഗാനഗന്ധർവ്വന് ആദരം; യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്കായി ബജറ്റിൽ 75 ലക്ഷം വകയിരുത്തി

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനഗന്ധർവ്വൻ ഡോ. കെ.ജെ യേശുദാസിന് ആദരമായി ബജറ്റിൽ പ്രത്യേക പ്രഖ്യാപനം. യേശുദാസ് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തും.
അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റിൽ അഞ്ച് കോടി രൂപ വിലയിരുത്തി. അതോടൊപ്പം ലളിതകലാ അക്കാദമിക്ക് 7 കോടി, ആറ്റിങ്ങൽ കൊട്ടാരത്തിൽ പൈതൃക സ്മാരകം പണിയാൻ മൂന്ന് കോടി, വനിതാ സംവിധായർക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായർക്കും മൂന്ന് കോടി അമ്വേചർ നാടകങ്ങൾക്ക് മൂന്ന് കോടി, ഉണ്ണായി വാര്യർ സാംസ്‍കാരിക നിലയത്തിന് ഒരു കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.