ട്രാക്കില്‍ ഇരിക്കുകയായിരുന്ന നാല് എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു


ചെന്നൈ: റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. നാല് വിദ്യാര്‍ത്ഥികളാണ് കോയമ്പത്തൂരില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മദ്യപിക്കാനായി ട്രാക്കില്‍ വന്നിരുന്നതാകാമെന്നാണ് പോലീസിന്‍റെ സംശയം. ''ട്രാക്കിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും കിട്ടിയിട്ടുണ്ട്. മദ്യപിക്കാനായിരിക്കാം കുട്ടികള്‍ ട്രാക്കില്‍ വന്നിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
കോയമ്പത്തൂരിലെ സുലൂരിന് സമീപത്തെ റാവുത്തര്‍ പാലം റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. ചെന്നൈ- ആലപ്പുഴ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. അപകടം നടന്നതറിഞ്ഞ് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ബോതന്നൂര്‍ റെയില്‍വേ പോലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരുടെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപേോയി. ഒരാളെ ഗുരുതരപരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ (22), രാജശേഖര്‍ (20), എം ഗൗതം(23), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. നാല് പേരും കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനിയിറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്യ കൊടൈക്കനാല്‍, തേനി, വിരുതുനഗര്‍ ജില്ലകളിലുള്ളവരാണ് ഇവര്‍. എഞ്ചിനിയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി 22 കാരനായ എം വിഗ്നേഷാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed