പൊതുമേഖല ബാങ്ക് ഓഫിസേഴ്സ് 26, 27 തീയതികളിൽ പണിമുടക്കുന്നു

ന്യൂഡൽഹി: ബാങ്ക് ലയനത്തിനെതിരെ പൊതുമേഖലാ ബാങ്കുകളിലെ ഓഫിസർമാർ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്കിന് നോട്ടിസ് നൽകി. നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകൾ പറയുന്നു. ഒാൾ ഇന്ത്യാ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഒാഫിസേഴ്സ് കോൺഗ്രസ്, നാഷണൽ ഒാർഗനൈസേഷൻ ഒാഫ് ബാങ്ക് ഒാഫിസേഴ്സ് എന്നീ സംഘടനകളാണ് നോട്ടിസ് നൽകിയിരിക്കുന്നത്.