മംഗളൂരുവിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം വീണു
നന്തൂർ: മംഗളൂരുവിലെ നന്തൂരിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം വീണു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബസിൽ പതിനേഴോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. കർണാടക സംസ്ഥാനവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്.

