ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹർജിയിൽ കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു
ചണ്ഡീഗഢ്: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹർജിയിൽ ഹൈക്കോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചു. വ്യക്തിഹത്യ നടത്തിയും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചും തന്നെ ഭാര്യ പീഡിപ്പിച്ചെന്നായിരുന്നു ഭർത്താവിന്റെ പരാതി.
അമേരിക്കയിൽ തനിക്ക് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന തരത്തിൽ അപകീർത്തികരമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഭാര്യ അയച്ചെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പ്രവൃത്തി മാനസിക പീഡനമാണെന്നാണ് പഞ്ചാബ് ഹരിയാന കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെട്ട് കഴിയാൻ ഭാര്യ നിർബന്ധിച്ചു. ഭക്ഷണം പാകം ചെയ്ത് നൽകാതെ ക്രൂരതോടെ പെരുമാറി എന്ന് ഭർത്താവ് കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് ഇത് മാനസിക പീഡനമാണെന്ന് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ, ജസ്റ്റിസ് ഹർനരേഷ് സിങ് ഗിൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്.

