ദുരിഭിമാന,ആള്‍ക്കൂട്ടക്കൊലകള്‍ നേരിടാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നിയമത്തിനൊരുങ്ങുന്നു
ജയ്പൂര്‍: ആള്‍ക്കൂട്ട, ദുരഭിമാന കൊലകള്‍ നേരിടാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമത്തിന്റെ മാതൃകയില്‍ ഉടന്‍ നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആള്‍ക്കൂട്ടകൊലകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും കടുത്ത പിഴയും ചുമത്തണമെന്ന് കാണിച്ച് യു.പി നിയമ കമ്മീഷന്‍ അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശിപാര്‍ശ നല്‍കിയിരുന്നു.

