മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് പാകിസ്താനില്‍ അറസ്റ്റില്‍


ന്യുഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു ചെയ്തതെന്ന് പാകിസ്താനി മാധ്യമം ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി സെയ്ദിനെ ഗുജ്‌രന്‍വാലയില്‍ നിന്ന് ലഹോറിലേക്ക് കൊണ്ടുപോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ലഷ്‌കറെ തോയിബയില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്ന സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ലഷ്‌കറെയുടെ സ്ഥാപകന്‍ കൂടിയായ ഹാഫിസ് സെയ്ദിനും മറ്റ് 12 പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed