മാതാപിതാക്കള്‍ തമ്മില്‍ വഴക്ക് കാരണം മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തെഴുതി കൗമാരക്കാരൻ


ഭഗൽപ്പൂർ: മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാരണം ജീവിതം അവസാനിപ്പിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. രണ്ട് മാസം മുമ്പാണ് കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. നിരന്തരമായ വഴക്ക് കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. കാൻസർ ബാധിതനായ പിതാവിനെ അമ്മയുടെ പ്രേരണയിൽ സാമൂഹിക വിരുദ്ധർ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിപ്പെട്ടിരുന്നു. 
ഈ സാഹചര്യത്തിൽ ജീവിക്കണമെന്നില്ലെന്നും മരിക്കാൻ അനുവദിക്കണമെന്നുമാണ് പയ്യൻ കത്തിലെഴുതിയിരുന്നത്. കത്ത് രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അവർ ഭഗൽപ്പൂർ ജില്ലാ അധികാരികളോട് ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചിരിക്കുകയാണ്.
15 വയസ്സുള്ള മകനാണ് സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനും ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയ്ക്കുമെതിരെ പരാതിപ്പെട്ട് ജീവനൊടുക്കാൻ അനുവാദം തേടിയത്. വിവാഹേതര ബന്ധം ആരോപിച്ച് അച്ഛനും അമ്മയും വെവ്വേറെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശനും ബന്ധുക്കളും പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed