കസ്റ്റഡി മരണം: രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി; കുടുംബത്തിന് 16 ലക്ഷം ധനസഹായം
തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. കൂടാതെ രാജ് കുമാറിന്റെ കുടുംബത്തിലെ നാലു പേർക്ക് നാലു ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കൾഎന്നിവർക്കാണ് പണം നൽകുക. ഒരാൾക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 16 ലക്ഷം രൂപ നൽകും.
ജൂൺ 12നാണ് സാന്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 21നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽമരിച്ച നിലയിൽ കണ്ടത്.

