വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് യോഗം വിളിക്കും: മുഖ്യമന്ത്രി


ന്യൂഡല്‍ഹി: ക്രമാതീതമായി ഉയരുന്ന ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്രവികസനം സാധദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള കേരള ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച്‌ എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്.

വിമാനനിരക്ക് വര്‍ധനവ് സംബന്ധിച്ച്‌ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് എയര്‍ലൈനുകളുടെ യോഗം വിളിക്കുക. എയര്‍പോര്‍ട്ടുകളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനമായി.സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളുടെയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യവികസനവുമാണ് ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഏവിയേഷന്‍ ഹബായി വികസിപ്പിച്ച്‌ ഏവിയേഷന്‍ വ്യവസായത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed