'ഫോനി' - ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നു


തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തുനിന്ന് അകലാൻ സാധ്യത. വടക്കുകിഴക്ക് ദിശയിൽ കടലിലേക്ക് ഫോനി നീങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അതേസമയം,കേരളത്തിലടക്കം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിനെ നേരത്തെ ഫാനി എന്നാണ് വിളിച്ചിരുന്നത്.  എന്നാൽ 'ഫോനി' എന്നാണ് ഉച്ഛരിക്കേണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

നിലവിൽ ശ്രീലങ്കയിലെ ട്രിങ്കോ മാലിയിൽ നിന്ന് 750 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്ക് മാറിയും ചെന്നൈയിൽ നിന്ന് 1080 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയും ആന്ധ്രാപ്രദേശിൽ നിന്ന് 1265 തെക്ക് കിഴക്ക് മാറിയുമാണ് ഇപ്പോൾ ഫോനി ചുഴലിക്കാറ്റുള്ളത്. ഇത് അതി ശക്തമായ ചുഴലിക്കാറ്റായി അടുത്ത 12 മണിക്കൂറിലും ഉഗ്രശേഷിയുള്ള ചുഴലിക്കാറ്റായി അടുത്ത 24 മണിക്കൂറിലും മാറുമെന്നാണ് റിപ്പോർട്ട്. 

ഇത് ഇന്ത്യൻ തീരത്ത് നിന്ന് പതുക്കെ അകലുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്പോഴും ഭീതി ഒഴിയുന്നില്ല.

You might also like

  • Straight Forward

Most Viewed