ശ്രീലങ്ക സ്ഫോടനം രണ്ട് കാസറഗോഡ് സ്വദേശികളെ NIA ചോദ്യം ചെയ്തു

കാസർഗോഡ്: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളയ രണ്ടുപേരെ എൻ.ഐ.എ ചോദ്യം ചെയ്തു. വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ധിഖ്, അഹമ്മദ് അരാഫത്ത് എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി. ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് നാളെ കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിൽ 250 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരുക്കേറ്റു. പള്ളികളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമാണ് ആക്രമണം ഉണ്ടായത്.