ഖുഷി കപൂറും സിനിമാ രംഗത്തേക്ക്


മുംബൈ: ജാന്‍വിക്കു പിന്നാലെ നടി ശ്രീദേവിയുടെ മകള്‍ ഖുഷിയും സിനിമാ രംഗത്തേക്ക്. ബോളിവുഡില്‍ ധാരാളം താരങ്ങളെ കൊണ്ട് വന്ന കരണ്‍ ജോഹറാണ് ഖുഷിയെയും സിനിമയിലേക്ക് എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

നേരത്തെ ഖുഷിയുടെ സിനിമയെ കുറിച്ച് കരണ്‍ തുറന്ന് പറഞ്ഞിരുന്നു. ജാന്‍വിയും ഖുഷിയും തമ്മിലൊരു ചാറ്റ് ഷോ യിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി ഏറെ നാളായി കരണ്‍ ജോഹറിനെ പിന്തുടരുകയാണ്. നേരത്തെ ജാന്‍വിയും അനിയത്തിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ഖുഷി കോഴ്സ് പഠിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

You might also like

  • Straight Forward

Most Viewed