പ്രതിഭ പാലറ്റ് 2019 ഏപ്രിൽ 29 മുതൽ


മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 29 മുതൽ മെയ് 3 വരെ നടക്കുന്ന ചിത്ര രചന മത്സരം ,  ചിത്ര രചന ക്യാമ്പ് , സമൂഹ ചിത്ര രചന , ചിത്ര പ്രദർശനം , എന്നിവ  വളരെ  വിപുലമായ ഒരു   പരിപാടി ആയി മാറും എന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു . പാലറ്റ്   സീസൺ ത്രി  ആണ് ഈ വർഷം നടക്കുന്നത്. മുൻപ് നടന്ന രണ്ടു ക്യാംപുകളിലും മത്സരങ്ങളിലും  വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.  ചിത്ര കലയിൽ ശാന്തിനി കേതനിൽ പഠിച്ച് വളരുകയും ബറോഡ യൂണിവേഴ്സ് റ്റി യിൽ നിന്നു ഉന്നത ബിരുദം കരസ്ഥമാക്കുകയും,  പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ രവീന്ദ്രന്റ ( ചിന്ത രവി ) യുടെ സഹോദരനും ചിത്രകാരനുമായ എ.പ്രഭാകരന്റെ പത്നിയുമായ  അധ്യാപികയും , ഗവേഷകയും ,പ്രശസ്ത ചിത്രകാരിയുമായ കബിത മുഖോപധ്യായ ആണ് ക്യാമ്പ് ഡയറക്ടർ, ചിത്രകാരി എന്നതിന് പുറമേ ,കവയിത്രിയും, സംഗീതജ്‌ജയും ആയ കബിത നിരവധി അന്തർദേശീയ സെമിനാറുകളിൽ ചിത്രകലയെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്തിട്ടുണ്ട് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ ചിത്രങ്ങളുടെ പ്രദർശനവും നടന്നിട്ടുണ്ട് . ഗീതാഞ്ജലി പോലുള്ള കൃതികളെ ആസ്പദമാക്കി രചിച്ച ചിത്രങ്ങൾ വളരെ പ്രസിദ്ധം ആണ് .ഇവരിപ്പോൾ കോഴിക്കോട്ടെ പ്രസിദ്ധമായ സിൽവർ ഹിൽസ് സ്ക്കുളിൽ ചിത്രകല അധ്യാപികയായി ജോലി നോക്കി വരികയാണ്. ഇവരോടൊപ്പം മറ്റു പ്രശസ്തരും ഉണ്ടാകും.  ചിത്രകലാരംഗത്തെ ഇത്രയും പ്രശസ്ത വ്യക്തിത്വങ്ങളുടെ സാനിധ്യം ബഹ്‌റൈൻ പ്രവാസികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും .
അഞ്ചു വയസു മുതൽ പതിനാറു വയസുവരെ ഉള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകൾ ആയി തരം തിരിച്ചാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. പ്രത്യേകം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. മത്സരത്തിനുള്ള പ്രവേശനം സൗജന്യം ആണ് . ബഹ്‌റൈനിലെ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കുന്നതായിരിക്കും സമൂഹ ചിത്ര രചന . " പ്രളയം, അതിജീവനം " എന്ന വിഷയത്തെ അധികരിച്ചു ആയിരിക്കും സമൂഹ ചിത്ര രചന നടക്കുന്നത് . മെയ് 3  വൈകിട്ട് നാല്  മണി മുതൽ   ബഹ്‌റൈൻ കേരളീയ സമാജം ഗ്രൗണ്ടിൽ സജജീകരിക്കുന്ന  നൂറു മീറ്റർ കാൻവാസിൽ ആണ് സമൂഹ ചിത്ര രചന നടക്കുന്നത് . വിശദ വിവരങ്ങൾക്കും പങ്കാളിത്വത്തിനും  34134776  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . ബഹ്‌റിനിലെ ചിത്രകാരൻ മാർക്ക് തങ്ങളുടെ മനോഹര ചിത്രങ്ങൾ എക്സിബിഷനിൽ പ്രദര്ശിപ്പിക്കാവുന്നതും ആണ് . അതിനായി 33137006  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . മെയ് മൂന്നിന് വെള്ളിയാഴ്ച വൈകിട്ട്  കൃത്യം 7 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ശ്രീജിത് ഫറോക്ക് നയിക്കുന്ന പ്രതിഭ സ്വരലയ ബാന്റിന്റെ ഇളയരാജ സംഗീത രാവും, ഡോ: ശിവ കീർത്തി രവീന്ദ്രൻ ചിട്ടപെടുത്തിയ  പ്രതിഭ വനിത-ബാല വേദി നേതൃത്വത്തിലെ "ഫീൽസ് ഓഫ് കളേഴ്സ് "എന്ന നൃത്ത നാടക കലാപരിപാടികളും  ചേർന്ന   സമാപന ചടങ്ങിൽ ഫല പ്രഖ്യാപനവും സമ്മാനദാനവും നടക്കും.   ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ നേതാക്കൾ ആയ പി. ശ്രീജിത്ത് , മഹേഷ് മൊറാഴ , ഷെരിഫ് കോഴിക്കോട് , പി.ടി.നാരായണൻ, കെ.എം.സതീഷ്, ജോയ് വെട്ടിയാടൻ, ബിനു മണ്ണിൽ, സതീന്ദ്രൻ എന്നിവർ പങ്കെടുത്തു .  പരിപാടികൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് 39125889  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

You might also like

  • Straight Forward

Most Viewed