യുപിയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടു

ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്.എസ്.പി കലാനിധി നഥാനി പറഞ്ഞു. ലക്നോവിലെ ജൂവല്ലറിയിൽ സംഘം മോഷ്ണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇവർ ആളുകൾക്ക് നേരെ നിറയൊഴിച്ചതെന്നും എസ്.എസ്.പി പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കലാനിധി കൂട്ടിച്ചേർത്തു.