പെരിയ ഇരട്ടക്കൊലപാതക കേസ്: കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി


കാസർഗോഡ്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ അന്വേഷണ സംഘത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ മാറ്റി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസ് ഉൾപ്പടെയുള്ളവരെയാണ് മാറ്റിയത്. സംഘത്തിലെ രണ്ട് സി.ഐമാരെയും മാറ്റിയിട്ടുണ്ട്.

രാവിലെ എസ്.പി മുഹമ്മദ് റഫീഖിനെ ക്രൈം ബ്രാഞ്ച് സംഘത്തിൽ നിന്ന് മാറ്റി എന്ന വിവരം പുറത്ത് വന്നിരുന്നു. ഇതിന് പുറമെയാണ് സംഘത്തിലെ ഡി.വൈ.എസ്.പി ഷാജ് ജോസിനെയും സി.ഐമാരായ സുനിൽകുമാർ, രമേശൻ എന്നിവരെയുമാണ് മാറ്റിയത്. ഇവരെ ഇവരുടെ പഴയ ചുമതലകളിലേക്കാണ് മാറ്റിയത്. എന്നാൽ പുതുതായി ആരെയും സംഘത്തിലേക്ക് ഉൾപ്പെടുത്തിയതായി വിവരമില്ല.

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനെതിരെ രാവിലെ തന്നെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇവരെ മാറ്റുന്നതിനുള്ള കാരണം വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed