രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ദില്ലി: രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. ആസ്സാമില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. പതിമൂന്ന് മാസം ജസ്റ്റിസ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ദൈവ നാമത്തില്‍ ആയിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാര്‍, അറ്റോര്‍ണി കെകെ വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഭാര്യ രൂപാഞ്ജലി ഗോഗോയ്, അമ്മ ശാന്തി ഗോഗോയി എന്നിവരും രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കോടതിയില്‍ എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.